Monday, 27 November 2017

ഗാന്ധിജയന്തി-2017-18

ഈ വര്ഷത്തെ ഗാന്ധിജയന്തി ദിനാഘോഷം വിവിധപരിപാടികളോടെ ആഘോഷിച്ചു.ക്വിസ്,പതിപ്പ്നിര് മ്മാണം,ഗാന്ധിസൂക്തങ്ങള് പരിചയപ്പെടല് കുട്ടികളുടെ വിവിധപരിപാടികള് എന്നിവ നടന്നു.ഇതുകൂടാതെ പൊതുവിദ്യാഭ്യാസസംരക്ഷണത്തിന്റെഭാഗമായി പൂര് വവിദ്യാര്ത്ഥികള് നല്കിയ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ബഹു.പഞ്ചായത്ത് പ്രസിഡണ്ട്ശ്രീ.ശ്രീധരന് മാസ്റ്റര് ഉദ്ഘാടനം നിര് വഹിച്ചു.വാര് ഡ് മെമ്പര് ശ്രീമതി പി.ശാന്ത അധ്യക്ഷയായി




സംഭാവന സ്വീകരിക്കുന്നു.

Sunday, 26 November 2017

നിറവ്-2017-18

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കെ.എസ്.ടി എ യുടെ ആഭിമുഖ്യത്തില് നടക്കുന്ന നിറവ് പരിപാടിയുടെഉദ്ഘാടനം ബഹു.M.L.A സഖാവ്.ശ്രീ.രാജഗോപാലന് നിര് വഹിച്ചു. സി.വി.നാരായണന് അധ്യക്ഷനായിരുന്നു.ജില്ലാപ്രസിഡണ്ട് ശ്രീ.മോഹനന് പദ്ധതി വിശദീകരിച്ചു.സബ്ജില്ലാകമ്മറ്റിയുടെ വകയായുള്ള ലാപ്ടോപ്പ് സ്കൂളിനുവേണ്ടി ഹെഡ്മാസ്റ്റര് ശ്രീ.ദാമോദരന് മാസ്റ്റര് ഏറ്റുവാങ്ങി.ചടങ്ങില് വെച്ച്ബഹു.M.L,A 2 സ്മാര്ട്ട് ക്ലാസ് മുറികള് നല്കാമെന്നു വാഗ്ദാനം ചെയ്തു.

Monday, 13 November 2017

ഓണാഘോഷം-2017

ഈ വര് ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ആശംസാകാര് ഡ് നിര്മ്മാണം,പൂക്കളമത്സരം,ഓണപ്പതിപ്പ് നിര് മ്മാണം,ഓണസദ്യ എന്നിവ ഇതിന്റെ ഭാഗമായി നടന്നു.


Sunday, 5 November 2017

ആഗസ്ത് 15-സ്വാതന്ത്ര്യദിനം

ആഗസ്ത്-15 സ്വാതന്ത്ര്യദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു.പതാകനിര് മ്മാണം,റാലി,ക്വിസ്,പതിപ്പ്നിര് മ്മാണം,സ്കോളര് ഷിപ്പ് വിതരണം,പായസവിതരണം എന്നിവ നടന്നു.

Tuesday, 31 October 2017

ഹിരോഷിമ-നാഗസാക്കിദിനം-ആഗസ്ത്-6-9

ഇതിന്റെ ഭാഗമായി പ്ളക്കാര് ഡ് നിര് മ്മാണം,യുദ്ധവിരുദ്ധറാലി,പോസ്റ്റര് നിര് മ്മാണം,സി.ഡിപ്രദര് ശനം എന്നിവ നടന്നു.

ചാന്ദ്രദിനം

ഈവര്ഷ ത്തെ ചാന്ദ്രദിനം  വിവിധപരിപാടികളോടെ ആഘോഷിച്ചു.C.D പ്രദര് ശനം,ക്വിസ്,പതിപ്പ് നിര്മ്മാണം  എന്നിവ നടന്നു.

BASHEER CHARAMADINAM

ബഷീറ് ചരമദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പ്രകാശന് മാസ്റ്ററ്  കരിവെള്ളൂര് ബഷീറ് അനുസ്മരണം നടത്തി.ബഷീര്  കൃതികള് പരിചയപ്പെട്ടു.

Wednesday, 12 July 2017

Thursday, 1 June 2017

പ്രവേശനോത്സവം-2017-18

2017-18 അധ്യയന വര് ഷത്തെ പ്രവേശനോത്സവം പൂര് വാധികം ഭംഗിയോടെ നടത്തപ്പെടുകയുണ്ടായി.തൊപ്പിയും ബലൂണുകളുമേന്തി കുരുന്നുകള് ചെണ്ടമേളത്തോടെ സ്കൂള് അങ്കണത്തിലേക്ക് ആനയിക്കപ്പെട്ടു.തുടര് ന്ന് നടന്ന ചടങ്ങില് പി.ടി.എ പ്രസിഡണ്ടിന്റെ അധ്യക്ഷതയില് വാര് ഡ് മെമ്പറ് ശ്രീമതി.പി.ശാന്ത പ്രവേശനോത്സവംഅക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.വികസനസമിതി ചെയര് മാന് ശ്രീ.സി.വി.നാരായണന് മുഖ്യാതിഥിയായിരുന്നു.്ഹെഡ് മാസ്റ്ററ് സ്വാഗതവും രവീന്ദ്രന് മാസ്റ്ററ് നന്ദിയും പറഞ്ഞു.ശ്രീ.ചന്ദ്രന്,ശ്രീ.കൃഷ്ണന്എന്നിവരും അധ്യാപകരും ആശംസകളര് പ്പിച്ച് സംസാരിച്ചു.പൂര് വ വിദ്യാര്ഥി ശ്രീ.പ്രജീഷ് നല്കിയ കിറ്റ് നവാഗതര് ക്ക് നല്കി.പ്രവേശനോത്സവഗാനം കേള് പ്പിച്ചു.ചടങ്ങ് അവസാനിച്ചതിനുശേഷം എല്ലാവര് ക്കും പായസം നല്കി.തുടര് ന്ന് ഒന്നാംക്ലാസിലെ രക്ഷിതാക്കളുടെ സി.പി.ടി.എ യോഗം നടന്നു.ഉച്ചയ്ക്കുശേഷം എസ്.ആര്.ജി യോഗം ചേര് ന്നു.

പഠനോപകരണ ശില്പശാല

പ്രകാശന് മാസ്റ്ററുടെ നേതൃത്വത്തില് രക്ഷിതാക്കളും അധ്യാപകരും ചേര് ന്ന് പഠനോപകരണശില്പശാല സംഘടിപ്പിച്ചു.




വികസനസെമിനാര്


വികസനസെമിനാര് ഉദ്ഘാടനം ശ്രീ.ശ്രീധരന് മാസ്റ്റര്  നിര് വഹിക്കുന്നു.

വികസനരേഖ അവതരണം

 സദസ്സ്

സ്വാഗതഭാഷണം

വികസനസെമിനാറ്-2017-18

ഗവ.യു.പി.സ്കൂള് പാടിക്കീലിന്റെ വികസനസെമിനാറ് 2017 മെയ് 28ഞായറാഴ്ച  ഉച്ചയ്ക് 2മണിക്ക് സ്കൂള് ഹാളില് ചേര് ന്നു.നീലേശ്വരം  ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.കെ.നാരായണന് മാസ്റ്ററുടെ അധ്യക്ഷതയില് പിലിക്കോട് ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ശ്രീ.ടി.വി.ശ്രീധരന് മാസ്റ്ററ് ഉദ്ഘാടന കറ് മം നിര് വഹിച്ചു.പിലിക്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയറ് മാന് ശ്രീ.ദാമോദരന്  മുഖ്യാതിഥിയായി.ഹെഡ് മാസ്റ്ററ് സ്വാഗതം ആശംസിച്ച യോഗത്തില് ബി.പി.ഒ.ശ്രീ.കെ.നാരായണന് മാസ്റ്ററ് വികസനപദ്ധതി വിശദീകരിച്ചു.സ്കൂളിലെ ശ്രീ.രവീന്ദ്രന് മാസ്റ്ററ് വികസനരേഖ അവതരിപ്പിച്ചു.വാര് ഡ് മെമ്പറ്  ശ്രീമതി.പി.ശാന്ത,വികസന സമിതി ചെയര് മാന് ശ്രീ.സി.വി.നാരായണന്,പി.ടി.എ.പ്രസിഡണ്ട്  ശ്രീ.എം.വിജയന് പൂര് വ വിദ്യാര്ഥിസംഘടന സെക്രട്ടറി ശ്രീ.ടി.സുരേഷ് ബാബു എന്നിവര് ആശംസകളര് പ്പിച്ച് സംസാരിച്ചു.വികസനരേഖ ചര് ച്ചയ് ക്കും ക്രോഡീകരണത്തിനും ശേഷം രമേശന് മാഷുടെ നന്ദി പ്രസംഗത്തോടെ സെമിനാര് അവസാനിച്ചു.

Saturday, 18 March 2017

വിദ്യാലയ വികസന ശില്പശാല

പാടിക്കീല് ഗവ,യു.പി.സ്കൂളിലെ വിദ്യാ ലയ വികസന സെമിനാറിനോടനുബന് ധിച്ചുള്ള ശില്പശാല 12.03 2017.വെള്ളിയാഴ്ച ഉച്ചയ്ക് 2 മണിക്ക് സ്കൂള് ഹാളില് വെച്ച് നടത്തുകയുണ്ടായി.വാര് ഡ് മെമ്പറുടെ അഭാവത്തില് പി.ടി.എ.പ്രസിഡണ്ടിന്റെ ഉദ് ഘാടനം നിര് വഹിച്ചു.ചെറുവത്തൂര് ബി.പി.ഒ.നാരായണന് മാസ്റ്റര് വിഷയത്തെക്കുറിച്ച് സംസാരിച്ചു.സ്കൂള് ഹെഡ് മാസ്റ്റര് വിഷന് -2027 അവതരിപ്പിച്ചു.ഓരോ വിഷയത്തെക്കുറിച്ചും ഗ്രൂപ്പായി ചര് ച്ച ചെയ്ത് കരട് അവതരിപ്പിച്ചു.കരട് അവതരണശേഷം സ്റ്റാഫ് സെക്രട്ടറിയുടെ നന്ദിപ്രകടനത്തോടെ യോഗം അവസാനിച്ചു.
ബി.പി.ഒ.നാരായണന് മാസ്റ്റര് സംസാരിക്കുന്നു.

ഹെഡ് മാസ്റ്റര് ദാമോദരന് മാസ്റ്റര് സംസാരിക്കുന്നു.

സദസ്സ്

Sunday, 5 March 2017

പെണ്ണ്കരുത്ത്

പെണ്ണ് കരുത്തിന്റെ ഭാഗമായി പാടിക്കീല് ഗവ.യു.പി.സ്കൂളില് നടന്ന ക്ലാസ് ദുര്ഗ ഹയര് സെക്കന്ററി സ്കൂളിലെ ശ്രീമതി.ശുഭ ടീച്ചറ് കൈകാര്യം ചെയ്തു. ശ്രീമതി.രേഖടീച്ചറ് സ്വാഗതവും ശ്രീമതി.അജിത.സി,ടി നന് ദിയും പറഞ്ഞു.
സദസ്സ്


Friday, 3 March 2017

ഉദ്ഘാടനസമ്മേളനം


വിഷരഹിത പച്ചക്കറി

നാടകക്യാമ്പില് നല്കിയ ഭക്ഷണത്തിന് വിഷരഹിത നാടന് പച്ചക്കറികള്
കുട്ടികള് കൊണ്ടുവന്നത്

Thursday, 2 March 2017

നാടകക്യാമ്പ്

നാടകക്യാമ്പില് നിന്ന്


ഉദയകൊടക്കാടിന്റെ ജാതിമരം പൂക്കുമ്പോള് തെരുവുനാടകത്തില് നിന്ന്

Saturday, 25 February 2017

POORVA VIDHYARTHI SANGAMAM

പാടിക്കീല് ഗവ.യു.പി.സ് കൂളിലെ പൂര് വവിദ്യാര് ഥി സംഗമം 24-02-17.വെളളിയാഴ്ച വൈകുന്നേരം 4മണിക്ക് സ്കൂള് അങ്കണത്തില് വെച്ച് വാര് ഡ് മെമ്പര് ശ്രീമതി.പി.ശാന്തയുടെ അധ്യക്ഷതയില് നാടക-സീരിയല് നടനായ ശ്രീ. എം.ടി.അന്നൂര് ഉദ്ഘാടനം നിര് വഹിച്ചു. പൂര് വ അധ്യാപകരും വിദ്യാര് ഥികളും സന്നിഹിതരായിരുന്നു. പൂര്വ വിദ്യാര്ഥി സംഘടന സെക്രട്ടറി മധു പാടിക്കീല് സ്വാഗതഭാഷണം നടത്തി.പൂര് വ അധ്യാപകരെ ശ്രീ.ശ്രീധരന് മാസ്റ്റര് പരിചയപ്പെടുത്തി.അധ്യാപകരും വിദ്യാര്ഥികളും ആശംസകളര് പ്പിച്ച് സംസാരിച്ചു.സ്കൂളിന്റെ സര് വതോന്മുഖമായ വളര് ച്ചയില് എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്ത് സംഗമം അവസാനിപ്പിച്ചു.
എം.ടി.അന്നൂര് ഉദ് ഘാടനം നിര് വഹിക്കുന്നു.

സദസ്സ്

ശ്രീധരന് മാസ്റ്റര്  പൂര് വഅധ്യാപകരെ പരിചയപ്പെടുത്തുന്നു

ഹെഡ് മാസ്റ്റര് ശ്രീ ദാമോദരന് മാസ്റ്റര് സംസാരിക്കുന്നു.

Wednesday, 15 February 2017

Sunday, 5 February 2017

പഠനയാത്ര

കണ്ണൂര് ജില്ല
പയ്യാമ്പലംപാര്ക്ക്

കണ്ണൂര് കോട്ടAdd caption


 ഫോക്ക് ലോര് അക്കാദമി മ്യൂസിയം



മലയാളത്തിളക്കം-ട്രൈ ഔട്ട് ക്ലാസ്

3-4 ക്ലാസുകളിലെ പിന്നോക്കക്കാരായ കുട്ടികളെ ഉല്പെടുത്തിയുള്ള ട്രൈ ഔട്ട്   ക്ലാസ്