Sunday 13 January 2019

മാങ്കാച്ചി മാഗസിന്‍

പിലിക്കോട് ഗ്രാമപ‍‍ഞ്ചായത്തിന്റെ നാട്ടുമാവ് പദ്‍ധതിയുടെ ഭാഗമായി സ്കൂളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാഗസിന് പഞ്ചായത്തുതലത്തില്‍ ഒന്നാംസ്ഥാനം ലഭിക്കുകയുണ്ടായി.


Saturday 12 January 2019

പഠനോപകരണ നിര്‍മ്മാണശില്പശാല


ഒന്നാംക്ലാസിലെ കുട്ടികള്‍ക്കുവേണ്ടിയുള്ള പഠനോപകരണനിര്‍മ്മാണശില്പശാല ശ്രീ.പ്രകാശന്‍മാസ്റററുടെ നേതൃത്വത്തില്‍ നടന്നു.രക്ഷിതാക്കളുടെ സജീവപ‍‌‍‌ങ്കാളിത്തത്തില്‍ നടന്നശില്പശാലയില്‍ ധാരാളം ഉല്പന്നങ്ങള്‍ നിര്‍മ്മിക്കപ്പെടുകയുണ്ടായി.

Wednesday 12 December 2018

സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍

തെരഞ്ഞെടുപ്പിന്റെ ബാലപാഠ‍‍​​ങ്ങള്‍മനസ്സിലാക്കുന്നതിനും,ജനാധിപത്യബോധം വളര്‍ത്തുന്നതിനും വേണ്ടി തെര‍‍ഞ്ഞെടുപ്പിന്റെ എല്ലാഘട്ടങ്ങളും പാലിച്ചുകൊണ്ട് സ്കൂളില്‍ ഇലക്ഷന്‍ നടന്നു.കുട്ടികള്‍ തന്നെയായിരുന്നു നേതൃത്വം വഹിച്ചത്


യോഗക്ലാസ്

കുട്ടികളില്‍ശാരീരികവും,മാനസികവുമായ വികാസം ലക്ഷ്യമിട്ടുകൊണ്ട് യോഗപ‍‍ഠനക്ലാസ് നടന്നു.സ്കൂള്‍ വിട്ടതിനുശേ‍ഷമുള്ള അരമണിക്കൂര്‍ സമയം അതിനുവേണ്ടി ഉപയോഗപ്പെടുത്തി


Friday 7 December 2018

ചാന്ദ്രദിനം-ജുലായ്-21

ജുലായ്-21 ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോ‍ഷിച്ചു.ചാന്ദ്രയാത്രികരുടെ വേഷത്തില്‍ കുട്ടികളെത്തുകയും അവരോട് മറ്റുകുട്ടികള്‍ സംവദിക്കുകയും ചെയ്തു.അതുകൂടാതെ ക്വിസ് മത്സരം,പതിപ്പ്നിര്‍മ്മാണം,സി.ഡി പ്രദര്‍ശനം ,കൃത്രിമ ഉപഗ്രഹ‍‌‍ങ്ങളുടെമോഡല്‍ നിര്‍മാണവും പ്രദര്‍ശനവുംനടന്നു.



Friday 16 November 2018

വായനാക്കാര്‍ഡ് നിര്‍മ്മാണശില്പശാല-ജൂലായ്-8

കുഞ്ഞുവായന പ്രോല്‍സാഹിപ്പിക്കുന്നതിനായി അവധിദിവസമായ ഞായറാ‍‍ഴ്ചയിലും രക്ഷിതാക്കളും അധ്യാപകരും ഒത്തുചേര്‍ന്ന് ബേക്കല്‍ ബി.ആര്‍.സി .ട്രെയിനര്‍ ശ്രീ.ദിലീപ് മാഷുടെ നേത‌‍‍ൃത്വത്തില്‍ ധാരാളം വായനാക്കാര്‍ഡുകള്‍ ഉണ്ടാക്കി

Sunday 21 October 2018

വൈക്കം മുഹമ്മദ് ബ‍ഷീര്‍ ‍ചരമദിനം -ജൂലായ്-5

അസംബ്ലിയില്‍ സുമ ടീച്ചര്‍ ബഷീര്‍ അനുസ്മരണം നടത്തി.ബഷീര്‍കൃതികള്‍ പരിചയപ്പെടുത്തി.പതിപ്പ് നിര്‍മ്മാണം,സാഹിത്യക്വിസ് എന്നിവ നടന്നു.