Tuesday 18 August 2015

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളില്‍ അരങ്ങേറിയ വിളക്കുമരം എന്ന നാടകം


സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ  ഭാഗമായി സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്ജ്വലമുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കി പ്രസാദ്  കണ്ണോത്ത് സംവിധാനം ചെയ്ത വിളക്കുമരം എന്ന

 നൃത്ത-സംഗീത നാടകം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.


Monday 10 August 2015

യുദ്ധവിരുദ്ധ ശംഖൊലി തീര്‍ത്ത് സുഡാക്കോ കൊക്കുകള്‍ പറന്നുയര്‍ന്നു.

അവധി ദിനമായിട്ടും എ പി ജെ അബ്ദുള്‍കലാമിനോടുള്ള ആദരസൂചകമായി സ്കൂളില്‍ എത്തിയ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഹിരോഷിമ- നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി സമാധാനത്തിന്റെ സന്ദേശമായ സുഡാക്കോ കൊക്കുകള്‍ പറത്തി. യുദ്ധത്തിന്റെ ഭീഗരത വെളിപ്പെടുത്തുന്ന മധു ചീമേനിയുടെ ചിത്രപ്രധര്‍ശനവും നടത്തി. യുദ്ധവിരുദ്ധ ഗീതവും പ്രതിജ്ഞയും ചൊല്ലി.






Sunday 9 August 2015

ബഡ്ഡിംഗ് $ ഗ്രാഫ്റ്റിംഗ്

   മികച്ച തൈകള്‍ ഉത്പാദിപ്പിക്കാനുള്ള ബഡ്ഡിംഗ് ,  ഗ്രാഫ്റ്റിംഗ്,  ലെയറിംഗ് എന്നിവയുടെ പരിശീലനത്തിന്‍റെ ഭാഗമായിപിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ശ്രീ കൃഷ്ണന്‍ അവറുകള്‍ കുട്ടികള്‍ക്കായി ഡെമോന്‍സ്ട്രേഷന്‍ നടത്തുന്നു.






Wednesday 5 August 2015

നാലാം തരം ക്ലോക്ക് നിര്‍മ്മാണം

നാലാം ക്ലാസ്സില്‍ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ ക്ലോക്ക്  നിര്‍മ്മിക്കുന്നു.





 

സ്നേഹത്തണല്‍



          സ്നേഹത്തണല്‍  മത്സര വിജയികള്‍ക്ക് പി ടി എ പ്രസിഡന്റ്‌  സമ്മാനദാനം നിര്‍വഹിക്കുന്നു.

Tuesday 4 August 2015

ഹിന്ദിക്ലബ് ഉദ്ഘാടനം

                           

                              31.07.2015 ന് ശ്രീരാമകൃഷ്ണന്‍ മാസ്റ്റര്‍ ഹിന്ദി ക്ലബ് ഉദ്ഘാടനംചെയ്തു.

മധുരം മലയാളം പദ്ധതി

                         
                   29.07.2015 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് മധുരംമലയാളം പദ്ധതിയുടെ ഭാഗമായി
ലയണ്‍സ് ക്ലബ്ബ് ചെറുവത്തൂര്‍ 7 മാതൃഭൂമി പത്രം സ്കൂളിനായി സമര്‍പ്പിച്ചു.പദ്ധതി ലയണ്‍സ് ക്ലബ്ബ് എന്‍ജിനീയര്‍ ജിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.



Monday 3 August 2015

ബാലസഭ





                                       

                                                                 ബാലസഭ
29.07.2015 ബുധനാഴ്ച്ച 3മണിക്ക് നമ്മുടെ പരിസ്ഥിതി എന്നെ വിഷയത്തെ അടിസ്ഥാനമാക്കി ബാലസഭ നടത്തി.നന്ദന അധ്യക്ഷസ്ഥാനം അലങ്കരിച്ചു.ബാലസഭ പ്രസിഡണ്ട്‌ ആര്‍ദ്രാലക്ഷ്മി പ്രബന്ധാവതരണം നടത്തി.പ്രസംഗം,ശ്രവ്യവായന,ഡയറിവായന,ആസ്വാധനക്കുറിപ്പ്,കഥപറയല്‍,പരിസരഗാനം എന്നിവ നടന്നു.

Sunday 2 August 2015

പടനോപകരണശില്പശാല





                                                     പഠനോപകരണ ശില്പശാല



25.07.2015 ശനിയാഴ്ച ചാത്തംകൈ സ്കൂളിലെ പ്രകാശന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍  ഒന്നാം ക്ലാസ്സിലെ പഠനോപകരണ ശില്പശാല നടന്നു.അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും
പങ്കുചേര്‍ന്നു.



കഥകളി അരങ്



                                           
                                                    കഥകളി അരങ്
21.07.2015വെള്ളിയാഴ്ച 2മണിക്ക് സപിക് മാകായുടെ നേതൃത്വത്തില്‍ നളചരിതം ആട്ടക്കഥയുടെ ഒന്നാം ഭാഗം അവതരിപ്പിച്ചു.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ നിലവിളക്ക് കൊളുത്തി കഥകളി ഉദ്ഘാടനം നിര്‍വഹിച്ചു. കലാമണ്ഡലം ഹരിനാരായണന്‍ അവറുകള്‍ നളചരിതം കഥയുടെ ഡെമോന്‍സ്ട്രഷന്‍ നടത്തി. കഥകളി അവതരണശേഷം സ്കൂള്‍ പി ടി എ പ്രസിഡന്റ്‌ വിജയന്‍ ഉപഹാരസമര്‍പ്പണം നടത്തി.