2017-18 അധ്യയന വര് ഷത്തെ പ്രവേശനോത്സവം പൂര് വാധികം ഭംഗിയോടെ നടത്തപ്പെടുകയുണ്ടായി.തൊപ്പിയും ബലൂണുകളുമേന്തി കുരുന്നുകള് ചെണ്ടമേളത്തോടെ സ്കൂള് അങ്കണത്തിലേക്ക് ആനയിക്കപ്പെട്ടു.തുടര് ന്ന് നടന്ന ചടങ്ങില് പി.ടി.എ പ്രസിഡണ്ടിന്റെ അധ്യക്ഷതയില് വാര് ഡ് മെമ്പറ് ശ്രീമതി.പി.ശാന്ത പ്രവേശനോത്സവംഅക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.വികസനസമിതി ചെയര് മാന് ശ്രീ.സി.വി.നാരായണന് മുഖ്യാതിഥിയായിരുന്നു.്ഹെഡ് മാസ്റ്ററ് സ്വാഗതവും രവീന്ദ്രന് മാസ്റ്ററ് നന്ദിയും പറഞ്ഞു.ശ്രീ.ചന്ദ്രന്,ശ്രീ.കൃഷ്ണന്എന്നിവരും അധ്യാപകരും ആശംസകളര് പ്പിച്ച് സംസാരിച്ചു.പൂര് വ വിദ്യാര്ഥി ശ്രീ.പ്രജീഷ് നല്കിയ കിറ്റ് നവാഗതര് ക്ക് നല്കി.പ്രവേശനോത്സവഗാനം കേള് പ്പിച്ചു.ചടങ്ങ് അവസാനിച്ചതിനുശേഷം എല്ലാവര് ക്കും പായസം നല്കി.തുടര് ന്ന് ഒന്നാംക്ലാസിലെ രക്ഷിതാക്കളുടെ സി.പി.ടി.എ യോഗം നടന്നു.ഉച്ചയ്ക്കുശേഷം എസ്.ആര്.ജി യോഗം ചേര് ന്നു.
No comments:
Post a Comment