കുഞ്ഞുവായന പ്രോല്‍സാഹിപ്പിക്കുന്നതിനായി അവധിദിവസമായ ഞായറാഴ്ചയിലും രക്ഷിതാക്കളും അധ്യാപകരും ഒത്തുചേര്‍ന്ന് ബേക്കല്‍ ബി.ആര്.സി .ട്രെയിനര്‍ ശ്രീ.ദിലീപ് മാഷുടെ നേതൃത്വത്തില്‍ ധാരാളം വായനാക്കാര്‍ഡുകള്‍ ഉണ്ടാക്കി
Friday, 16 November 2018
Sunday, 21 October 2018
വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനം -ജൂലായ്-5
അസംബ്ലിയില്‍ സുമ ടീച്ചര്‍ ബഷീര്‍ അനുസ്മരണം നടത്തി.ബഷീര്‍കൃതികള്‍ പരിചയപ്പെടുത്തി.പതിപ്പ് നിര്‍മ്മാണം,സാഹിത്യക്വിസ് എന്നിവ നടന്നു.
വായനാദിനം -ജുണ് 19
വായനാദിനത്തിന്റെ ഭാഗമായി വിവിധപരിപാടികള്‍ നടന്നു.പി.എന്‍.പണിക്കര്‍ അനുസ്മരണം,ക്ലാസ് തല വായനാമത്സരം,പുസ്തകപരിചയം,ലൈബ്രറിപുസ്തകവിതരണം,ക്ലാസ് ലൈബ്രറി സജീവമാക്കല്‍,ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍,പുസ്തകപ്രദര്ശനം,പതിപ്പ് തയ്യാറാക്കല്‍ മുതലായവ.
Saturday, 29 September 2018
ലോകപരിസ്ഥിതിദിനം-ജൂണ്‍-5
ലോകപരിസ്ഥിതിദിനത്തിന്റെ ഭാഗമായി സബ് ജില്ലാതല ഹരിതോത്സവം പരിപാടിയുടെ ഉദ്ഘാടനം നമ്മുടെ സ്കൂളില്‍ വെച്ച് നടന്നു.ബി.പി.ഒ ശ്രീ.നാരായണന് മാസ്ററര്,എ.ഇ.ഒ ശ്രീ.വിജയന് സാര്‍,വാര്‍ഡ് മെമ്പര്‍,സ്കൂള്‍ വികസനസമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.ജൈവോദ്യാനത്തിലും,സ്കൂള്‍ പറമ്പിലും ചെടികളും,മരത്തൈകളും വെച്ചുപിടിപ്പിച്ചു.ഇതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എ.ഇ.ഒ നിര്‍വഹിച്ചു.കുുട്ടികള്‍ക്കുള്ള തൈ വിതരണം ബി.പി.ഒ നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി ശാന്ത,എ.ഇ.ഒ,ബി.പി.ഒ,വികസനസമിതി അംഗങ്ങള്‍,ഹെഡ് മാസ്ററര്,അധ്യാപകര്‍ എന്നിവര്‍ സംസാരിച്ചു.
മരത്തൈ നടല്‍ എ.ഇ.ഒ,വികസനസമിതി ചെയര്മാന് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.
മരത്തൈവിതരണോദ്ഘാടനം ബി.പി.ഒ നിര്‍വഹിക്കുന്നു.
മരത്തൈ നടല്‍ എ.ഇ.ഒ,വികസനസമിതി ചെയര്മാന് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.
മരത്തൈവിതരണോദ്ഘാടനം ബി.പി.ഒ നിര്‍വഹിക്കുന്നു.
Thursday, 18 January 2018
ശാസ്ത്രോല്‍സവം-2018
ചെറുവത്തുര്‍ ബി.ആര് .സി യുടെആഭിമുഖ്യത്തില്‍ കുട്ടികളില്‍ അന്വേഷണാത്മക ശാസ്ത്ര പoനം കൂടുതല്‍ പ്രയോഗികമാക്കുന്നതിനുവേണ്ടി പിലിക്കോട് ഗ്രാമപഞ്ചായത്ത്തല ശാസ്ത്രോല്‍സവം നാളെയും,മറ്റന്നാളുമായി(19,20) ജി.യു.പി സ്കൂള്‍ പാടിക്കീലില്‍ വെച്ച് വിവിധ പരിപാടികളോടെ നടത്തപ്പെടുകയാണ്.രാവിലെ 9മണിക്ക് രജിസ്ട്രേഷന് തുടര്‍ന്ന് ശാസ്ത്രോല്‍സവം.വൈകുന്നേരം4 മണിക്ക് പൊതുപരിപാടി.വാര്‍ഡ് മെമ്പര്‍ ശ്രീമതി.പി.ശാന്തയുടെ അധ്യക്ഷതയില്‍ ബഹു..ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.ടി.എം.സദാനന്ദന് ഉദ്ഘാടനം നിര്‍വഹിക്കും.ഹെഡ്മാസ്റ്റര് സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ ശ്രീ.കെ.ദാമോദരന്‍ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ) മുഖ്യാതിഥി ആയിരിക്കും.ശ്രീ.കെ.നാരായണന്‍മാസ്റ്റര്‍ (ബി.പി. ഒ. ചെറുവത്തൂര്‍ ),ശ്രീ.സി.വി.നാരായണന് (ചെയര്മാന്,സ്കൂള്‍ വികസനസമിതി),പി.ടി.എ പ്രസിഡണ്ട് ശ്രീ.ശിവകുമാര്‍ ,മദര്‍ പി .ടി.എ പ്രസിഡണ്ട് ശ്രീമതി സുപ്രിയ,പൂര്‍വവിദ്യാര്‍ഥി സെക്രട്ടറി ശ്രീ .സുരേഷ് ബാബു,വികസനസമിതി മെമ്പര്‍ ശ്രീ. ശ്രീധരന് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും.URFനല്‍കുന്നലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്നേടിയ യുവശാസ്ത്ര ജ്ഞന്‍ശ്രീ.ദിനേശ് തെക്കുംബാടിനെ അനുമോദിക്കുന്നു.തുടര്‍ന്ന് സീനിയര്‍ അസിസ്റ്റന്റ്റ് ശ്രീമതി.ലത ടീച്ചറുടെ നന്ദി പ്രകടനം. വൈകുന്നേരം5മണിക്ക് ശാസ്ത്ര പരീക്ഷണക്കളരി.ശ്രീ. ദിനേശ് തെക്കുംബാട് നയിക്കുന്നു.രാത്രി7മണിക്ക് വാനനിരീക്ഷണം ശ്രീ.റിട്ട.ഡി.ഇ.ഒ രാമപ്പ മാസ്റ്റര്‍ നയിക്കുന്നു
Sunday, 14 January 2018
Subscribe to:
Posts (Atom)







