Thursday, 18 January 2018

ശാസ്ത്രോല്‍സവം-2018

ചെറുവത്തുര്‍ ബി.ആര്‍ .സി യുടെആഭിമുഖ്യത്തില്‍  കുട്ടികളില്‍ അന്വേഷണാത്മക ശാസ്ത്ര പoനം കൂടുതല്‍ പ്രയോഗികമാക്കുന്നതിനുവേണ്ടി പിലിക്കോട് ഗ്രാമപഞ്ചായത്ത്തല ശാസ്ത്രോല്‍സവം നാളെയും,മറ്റന്നാളുമായി(19,20)  ജി.യു.പി സ്കൂള്‍ പാടിക്കീലില്‍ വെച്ച് വിവിധ പരിപാടികളോടെ നടത്തപ്പെടുകയാണ്.രാവിലെ 9മണിക്ക് രജിസ്ട്രേഷന്‍ തുടര്‍ന്ന്  ശാസ്ത്രോല്‍സവം.വൈകുന്നേരം4 മണിക്ക് പൊതുപരിപാടി.വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി.പി.ശാന്തയുടെ അധ്യക്ഷതയില്‍ ബഹു..ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.ടി.എം.സദാനന്ദന്‍ ഉദ്ഘാടനം നിര്‍വഹിക്കും.ഹെഡ്മാസ്റ്റര്‍ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ ശ്രീ.കെ.ദാമോദരന്‍ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ )  മുഖ്യാതിഥി ആയിരിക്കും.ശ്രീ.കെ.നാരായണന്‍മാസ്റ്റര്‍  (ബി.പി. ഒ. ചെറുവത്തൂര്‍  ),ശ്രീ.സി.വി.നാരായണന്‍ (ചെയര്‍മാന്‍,സ്കൂള്‍ വികസനസമിതി),പി.ടി.എ പ്രസിഡണ്ട് ശ്രീ.ശിവകുമാര്‍ ,മദര്‍ പി .ടി.എ പ്രസിഡണ്ട് ശ്രീമതി സുപ്രിയ,പൂര്‍വവിദ്യാര്‍ഥി സെക്രട്ടറി ശ്രീ .സുരേഷ് ബാബു,വികസനസമിതി മെമ്പര്‍ ശ്രീ. ശ്രീധരന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു  സംസാരിക്കും.URFനല്‍കുന്നലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്‌നേടിയ യുവശാസ്ത്ര ജ്ഞന്‍ശ്രീ.ദിനേശ് തെക്കുംബാടിനെ അനുമോദിക്കുന്നു.തുടര്‍ന്ന്‍ സീനിയര്‍ അസിസ്റ്റന്റ്റ് ശ്രീമതി.ലത ടീച്ചറുടെ നന്ദി പ്രകടനം. വൈകുന്നേരം5മണിക്ക് ശാസ്ത്ര പരീക്ഷണക്കളരി.ശ്രീ. ദിനേശ് തെക്കുംബാട് നയിക്കുന്നു.രാത്രി7മണിക്ക് വാനനിരീക്ഷണം ശ്രീ.റിട്ട.ഡി.ഇ.ഒ രാമപ്പ മാസ്റ്റര്‍ നയിക്കുന്നു





No comments:

Post a Comment