Saturday, 29 September 2018

ലോകപരിസ്ഥിതിദിനം-ജൂണ്‍-5

ലോകപരിസ്ഥിതിദിനത്തിന്റെ ഭാഗമായി  സബ് ജില്ലാതല ഹരിതോത്സവം പരിപാടിയുടെ ഉദ്ഘാടനം നമ്മുടെ സ്കൂളില്‍ വെച്ച് നടന്നു.ബി.പി.ഒ ശ്രീ.നാരായണന്‍ മാസ്ററര്‍,എ.ഇ.ഒ ശ്രീ.വിജയന്‍ സാര്‍,വാര്‍ഡ് മെമ്പര്‍,സ്കൂള്‍ വികസനസമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.ജൈവോദ്യാനത്തിലും,സ്കൂള്‍ പറമ്പിലും ചെടികളും,മരത്തൈകളും വെച്ചുപിടിപ്പിച്ചു.ഇതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എ.ഇ.ഒ നിര്‍വഹിച്ചു.കുുട്ടികള്‍ക്കുള്ള തൈ വിതരണം ബി.പി.ഒ നിര്‍വഹിച്ചു.  തുടര്‍ന്നു നടന്ന യോഗത്തില്‍  വാര്‍ഡ് മെമ്പര്‍ ശ്രീമതി ശാന്ത,എ.ഇ.ഒ,ബി.പി.ഒ,വികസനസമിതി അംഗ‍ങ്ങള്‍,ഹെ‍ഡ് മാസ്ററര്‍,അധ്യാപകര്‍ എന്നിവര്‍ സംസാരിച്ചു.    

 മരത്തൈ നടല്‍ എ.ഇ.ഒ,വികസനസമിതി ചെയര്‍മാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.
                                                                       മരത്തൈവിതരണോദ്ഘാടനം ബി.പി.ഒ നിര്‍വഹിക്കുന്നു.                   

No comments:

Post a Comment