Wednesday, 12 December 2018

സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍

തെരഞ്ഞെടുപ്പിന്റെ ബാലപാഠ‍‍​​ങ്ങള്‍മനസ്സിലാക്കുന്നതിനും,ജനാധിപത്യബോധം വളര്‍ത്തുന്നതിനും വേണ്ടി തെര‍‍ഞ്ഞെടുപ്പിന്റെ എല്ലാഘട്ടങ്ങളും പാലിച്ചുകൊണ്ട് സ്കൂളില്‍ ഇലക്ഷന്‍ നടന്നു.കുട്ടികള്‍ തന്നെയായിരുന്നു നേതൃത്വം വഹിച്ചത്


യോഗക്ലാസ്

കുട്ടികളില്‍ശാരീരികവും,മാനസികവുമായ വികാസം ലക്ഷ്യമിട്ടുകൊണ്ട് യോഗപ‍‍ഠനക്ലാസ് നടന്നു.സ്കൂള്‍ വിട്ടതിനുശേ‍ഷമുള്ള അരമണിക്കൂര്‍ സമയം അതിനുവേണ്ടി ഉപയോഗപ്പെടുത്തി


Friday, 7 December 2018

ചാന്ദ്രദിനം-ജുലായ്-21

ജുലായ്-21 ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോ‍ഷിച്ചു.ചാന്ദ്രയാത്രികരുടെ വേഷത്തില്‍ കുട്ടികളെത്തുകയും അവരോട് മറ്റുകുട്ടികള്‍ സംവദിക്കുകയും ചെയ്തു.അതുകൂടാതെ ക്വിസ് മത്സരം,പതിപ്പ്നിര്‍മ്മാണം,സി.ഡി പ്രദര്‍ശനം ,കൃത്രിമ ഉപഗ്രഹ‍‌‍ങ്ങളുടെമോഡല്‍ നിര്‍മാണവും പ്രദര്‍ശനവുംനടന്നു.



Friday, 16 November 2018

വായനാക്കാര്‍ഡ് നിര്‍മ്മാണശില്പശാല-ജൂലായ്-8

കുഞ്ഞുവായന പ്രോല്‍സാഹിപ്പിക്കുന്നതിനായി അവധിദിവസമായ ഞായറാ‍‍ഴ്ചയിലും രക്ഷിതാക്കളും അധ്യാപകരും ഒത്തുചേര്‍ന്ന് ബേക്കല്‍ ബി.ആര്‍.സി .ട്രെയിനര്‍ ശ്രീ.ദിലീപ് മാഷുടെ നേത‌‍‍ൃത്വത്തില്‍ ധാരാളം വായനാക്കാര്‍ഡുകള്‍ ഉണ്ടാക്കി

Sunday, 21 October 2018

വൈക്കം മുഹമ്മദ് ബ‍ഷീര്‍ ‍ചരമദിനം -ജൂലായ്-5

അസംബ്ലിയില്‍ സുമ ടീച്ചര്‍ ബഷീര്‍ അനുസ്മരണം നടത്തി.ബഷീര്‍കൃതികള്‍ പരിചയപ്പെടുത്തി.പതിപ്പ് നിര്‍മ്മാണം,സാഹിത്യക്വിസ് എന്നിവ നടന്നു.

വായനാദിനം -ജുണ്‍ 19

വായനാദിനത്തിന്റെ  ഭാഗമായി വിവിധപരിപാടികള്‍ നടന്നു.പി.എന്‍.പണിക്കര്‍ അനുസ്മരണം,ക്ലാസ് തല വായനാമത്സരം,പുസ്തകപരിചയം,ലൈബ്രറിപുസ്തകവിതരണം,ക്ലാസ്  ലൈബ്രറി സജീവമാക്കല്‍,ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍,പുസ്തകപ്രദര്‍ശനം,പതിപ്പ് തയ്യാറാക്കല്‍  മുതലായവ.

Saturday, 29 September 2018

ലോകപരിസ്ഥിതിദിനം-ജൂണ്‍-5

ലോകപരിസ്ഥിതിദിനത്തിന്റെ ഭാഗമായി  സബ് ജില്ലാതല ഹരിതോത്സവം പരിപാടിയുടെ ഉദ്ഘാടനം നമ്മുടെ സ്കൂളില്‍ വെച്ച് നടന്നു.ബി.പി.ഒ ശ്രീ.നാരായണന്‍ മാസ്ററര്‍,എ.ഇ.ഒ ശ്രീ.വിജയന്‍ സാര്‍,വാര്‍ഡ് മെമ്പര്‍,സ്കൂള്‍ വികസനസമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.ജൈവോദ്യാനത്തിലും,സ്കൂള്‍ പറമ്പിലും ചെടികളും,മരത്തൈകളും വെച്ചുപിടിപ്പിച്ചു.ഇതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എ.ഇ.ഒ നിര്‍വഹിച്ചു.കുുട്ടികള്‍ക്കുള്ള തൈ വിതരണം ബി.പി.ഒ നിര്‍വഹിച്ചു.  തുടര്‍ന്നു നടന്ന യോഗത്തില്‍  വാര്‍ഡ് മെമ്പര്‍ ശ്രീമതി ശാന്ത,എ.ഇ.ഒ,ബി.പി.ഒ,വികസനസമിതി അംഗ‍ങ്ങള്‍,ഹെ‍ഡ് മാസ്ററര്‍,അധ്യാപകര്‍ എന്നിവര്‍ സംസാരിച്ചു.    

 മരത്തൈ നടല്‍ എ.ഇ.ഒ,വികസനസമിതി ചെയര്‍മാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.
                                                                       മരത്തൈവിതരണോദ്ഘാടനം ബി.പി.ഒ നിര്‍വഹിക്കുന്നു.                   

പ്രവേശനോത്സവം -2018-19

ഈ വര്‍‍​ഷത്തെ പ്രവേശനോത്സവം വിവിധ പരിപാടിക‍‍ളോടെ ആഘോഷിച്ചൂ.ഘോഷയാത്ര,നവാഗതരെ സ്വീകരിക്കല്‍,അക്ഷരദീപംതെളിയിക്കല്‍,വിവിധ സംഘടനകള്‍ നല്‍കിയ പഠനോപകരണങ്ങളുടെ വിതരണം,പായസവിതരണം എന്നിവ ഇതിന്റെ ഭാഗമായി നടന്നു.വാര്‍‍‍ഡ് മെമ്പര്‍,പ്രദേശത്തെ പ്രമുഖര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.


Thursday, 18 January 2018

ശാസ്ത്രോല്‍സവം-2018

ചെറുവത്തുര്‍ ബി.ആര്‍ .സി യുടെആഭിമുഖ്യത്തില്‍  കുട്ടികളില്‍ അന്വേഷണാത്മക ശാസ്ത്ര പoനം കൂടുതല്‍ പ്രയോഗികമാക്കുന്നതിനുവേണ്ടി പിലിക്കോട് ഗ്രാമപഞ്ചായത്ത്തല ശാസ്ത്രോല്‍സവം നാളെയും,മറ്റന്നാളുമായി(19,20)  ജി.യു.പി സ്കൂള്‍ പാടിക്കീലില്‍ വെച്ച് വിവിധ പരിപാടികളോടെ നടത്തപ്പെടുകയാണ്.രാവിലെ 9മണിക്ക് രജിസ്ട്രേഷന്‍ തുടര്‍ന്ന്  ശാസ്ത്രോല്‍സവം.വൈകുന്നേരം4 മണിക്ക് പൊതുപരിപാടി.വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി.പി.ശാന്തയുടെ അധ്യക്ഷതയില്‍ ബഹു..ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.ടി.എം.സദാനന്ദന്‍ ഉദ്ഘാടനം നിര്‍വഹിക്കും.ഹെഡ്മാസ്റ്റര്‍ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ ശ്രീ.കെ.ദാമോദരന്‍ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ )  മുഖ്യാതിഥി ആയിരിക്കും.ശ്രീ.കെ.നാരായണന്‍മാസ്റ്റര്‍  (ബി.പി. ഒ. ചെറുവത്തൂര്‍  ),ശ്രീ.സി.വി.നാരായണന്‍ (ചെയര്‍മാന്‍,സ്കൂള്‍ വികസനസമിതി),പി.ടി.എ പ്രസിഡണ്ട് ശ്രീ.ശിവകുമാര്‍ ,മദര്‍ പി .ടി.എ പ്രസിഡണ്ട് ശ്രീമതി സുപ്രിയ,പൂര്‍വവിദ്യാര്‍ഥി സെക്രട്ടറി ശ്രീ .സുരേഷ് ബാബു,വികസനസമിതി മെമ്പര്‍ ശ്രീ. ശ്രീധരന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു  സംസാരിക്കും.URFനല്‍കുന്നലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്‌നേടിയ യുവശാസ്ത്ര ജ്ഞന്‍ശ്രീ.ദിനേശ് തെക്കുംബാടിനെ അനുമോദിക്കുന്നു.തുടര്‍ന്ന്‍ സീനിയര്‍ അസിസ്റ്റന്റ്റ് ശ്രീമതി.ലത ടീച്ചറുടെ നന്ദി പ്രകടനം. വൈകുന്നേരം5മണിക്ക് ശാസ്ത്ര പരീക്ഷണക്കളരി.ശ്രീ. ദിനേശ് തെക്കുംബാട് നയിക്കുന്നു.രാത്രി7മണിക്ക് വാനനിരീക്ഷണം ശ്രീ.റിട്ട.ഡി.ഇ.ഒ രാമപ്പ മാസ്റ്റര്‍ നയിക്കുന്നു





Sunday, 14 January 2018

സാഹിത്യക്യാമ്പ്

കവിതകള്‍  ചൊല്ലി  കഥകള്‍  പറഞ്ഞ് പുതുവര്‍ഷത്തിലേക്ക്......സാഹിത്യക്യാമ്പ്  ശ്രീമതി.ശുഭടീച്ചര്‍ നയിച്ചു.




ക്ലാസ്സ്‌ ലൈബ്രറി ഉദ്ഘാടനം

ക്ലാസ്ലൈബ്രറി ഉദ്ഘാടനംശ്രീ.ശ്രീധരന്‍ മാസ്റ്റര്‍ നിര്‍വഹിക്കുന്നു

മലയാളത്തിളക്കം ഫലപ്രഖ്യാപനം

മലയാളത്തിളക്കംഫലപ്രഖ്യാപനം  ബി.ആര്‍ .സി ട്രെയിനര്‍ ശ്രീ .വേണു  മാസ്റ്റര്‍ കുട്ടികള്‍ തയ്യാറാക്കിയ കൈയെഴുത്തുമാസിക മദര്‍  പി. ടി .എ  പ്രസിഡണ്ടിനു നല്‍കി നിര്‍വഹിക്കുന്നു.

ക്ലാസ്സ്‌റൂം ലൈബ്രറി ഉദ്ഘാടനം

ശാസ്ത്രകലാപ്രതിഭകള്‍ക്കുള്ള അനുമോദനവും  ക്ലാസ്സ്‌റൂംലൈബ്രറി ഉദ്ഘാടനവും മലയാളത്തിളക്കം ഫലപ്രഖ്യാപനവും വാര്‍ഡ്‌ മെമ്പറുടെ അധ്യക്ഷതയില്‍ ബഹു.പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രി. ശ്രീധരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. സ്കൂള്‍ വികസന സമിതി ചെയര്‍മാന്‍ ശ്രീ.സി.വി നാരായണന്‍ ,പി.ടി എ പ്രസിഡന്‍റ് ശിവകുമാര്‍ ,മദര്‍ പി.ടി. എ പ്രസിഡന്‍റ് ശ്രീമതി.സുപ്രിയ ,വികസന സമിതി മെമ്പര്‍ ശ്രീ,ശ്രീധരന്‍മാസ്റ്റര്‍,ബി.ആര്‍ .സി ട്രെയിനര്‍ ശ്രീ വേണു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.ഹെഡ്മാസ്റ്റര്‍ സ്വാഗതഭാഷണം നടത്തി.


അനുമോദനം




പ്രിന്‍റര്‍

കൊടക്കാട് സര്‍വിസ് സഹകരണബാങ്ക് നമ്മുടെ സ്കൂള്‍നു  നല്‍കുന്ന കളര്‍പ്രിന്‍റര്‍ ബാങ്കിന്‍റെ വൈസ്പ്രസിടണ്ടില്‍ നിന്നും ഹെഡ്മാസ്റ്റര്‍ ഏറ്റുവാങ്ങുന്നു

കളിമണ്‍ശില്പശാല

ചിത്രകലാധ്യപകന്‍ ശ്യാമപ്രസാദിന്‍റെ നേതൃത്വത്തില്‍ നടത്തിയ സര്ഗോത്സവം കളിമണ്‍ ശില്പശാല

സ്നേഹോപഹാരം-

സ്ഥലം മാറിപ്പോകുന്ന രവിമാഷിനു കുട്ടികള്‍ നല്‍കുന്ന സ്നേഹോപഹാരം

വരക്കൂട്ടം -ചിത്രപ്രദര്‍ശനം

 ചിത്രകലാധ്യപകന്‍ ശ്യാമപ്രസാദിന്‍റെ നേതൃത്വത്തില്‍ ഓരോക്ലാസ്സിലെയും കുരുന്നുകള്‍ വരച്ച ചിത്രങ്ങളുടെ പ്രകാശനം നടന്നു.

സ്കൂള്‍ കലോല്‍സവം-2017-ഒക്ടോബര്‍2 223233

സ്കൂള്‍ തലകലോല്‍സവം ഒക്ടോബര്‍ 23ന്ഹെഡ്മാസ്റ്റരുടെ അധ്യക്ഷതയില്‍ ശ്രി.സുരേഷ് പള്ളിപ്പാര ഉദ്ഘാടനം നിര്‍വഹിച്ചു.